10:34pm 10 November 2026
NEWS
ഗ്രാമദീപം ഗ്രന്ഥശാല ഉന്നതവിജയികളെ അഭിനന്ദനവും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും
06/07/2026  09:40 AM IST
ഗ്രാമദീപം ഗ്രന്ഥശാല ഉന്നതവിജയികളെ  അഭിനന്ദനവും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും

പുന്തല ഗ്രാമദീപം ഗ്രന്ഥശാല ഉന്നതവിജയികളെ  അഭിനന്ദിക്കുന്നതിനും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിനുമായി ചേർന്ന സമ്മേളനം സജി ചെറിയാൻ എം എൽ ഏ  ഉദ്ഘാടനം ചെയ്തു. ബഷീർ, വെളിച്ചത്തിൻ്റെ പ്രവാചകൻ എന്ന വിഷയം  മാവേലിക്കര ഏ. ആർ സ്മാരക സമിതി സെക്രട്ടറി 
പ്രൊഫ.വി.ഐ ജോൺസൻ അവതരിപ്പിച്ചു. പ്രസിഡൻ്റ് ബിനു കുമാർ വി.കെ അധ്യക്ഷത വഹിച്ചു. ബിബാബു സ്വാഗതവും കെ. രവി നന്ദിയും അറിയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി. വിശ്വനാഥൻ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ആർ വിജയകുമാർ, പഞ്ചായത്ത്  സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഖദീജ, പഞ്ചായത്ത് അംഗം ജയശ്രി . ടി , സെക്രട്ടറി എം. ഐ ബദറുദ്ദീൻ , ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ. എൻ രാജേഷ്, അനീഷ് ടി.എൻ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ എം എൽ ഏ ഉപഹാരം നൽകി ആദരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.